LogoLoginKerala

15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് നിരോധനം

15 വര്ഷത്തിലേറെ പഴക്കമുള്ള ഡീസല് ഓട്ടോറിക്ഷകള്ക്ക് 2021 ജനുവരി ഒന്നിനു ശേഷം നിരത്തിലിറക്കുന്നതിന് നിരോധനം. ഇത് സംബന്ധിച്ച് കേരള മോട്ടോർവാഹന ചട്ടം സര്ക്കാര് ഭേദഗതി ചെയ്തു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിൽ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് നടപടി. എന്നാല് ഇവ വൈദ്യുതി, എല്പിജി, സിഎന്ജി, എല്എന്ജി എന്നീ ഇന്ധനങ്ങളിലേക്കു മാറി സിറ്റി പെര്മിറ്റ് നിലനിര്ത്തി തുടര്ന്നും സര്വീസ് നടത്താൻ അവസരമുണ്ട്. കേരളത്തിൽ ഇലക്ട്രിക് വാഹന നയമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളില് നിന്ന് മാറിയുള്ള …
 

15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 2021 ജനുവരി ഒന്നിനു ശേഷം നിരത്തിലിറക്കുന്നതിന് നിരോധനം. ഇത് സംബന്ധിച്ച് കേരള മോട്ടോർവാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് നടപടി.

എന്നാല്‍ ഇവ വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറി സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തി തുടര്‍ന്നും സര്‍വീസ് നടത്താൻ അവസരമുണ്ട്. കേരളത്തിൽ ഇലക്ട്രിക് വാഹന നയമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറിയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കരുത്തിലും, സി.എന്‍.ജി, എല്‍.പി.ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തിലെത്തിക്കാനാണ് പദ്ധതി.

സംസ്ഥാനത്ത് 2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ പ്രചാരത്തിലെത്തിത്തുടങ്ങിയത്. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. നിരോധനം ഏർപ്പെടുത്തുന്നതോടെ ഇത് നിയന്ത്രിക്കാനാകും.