International

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ഫലം വൈകുന്നു

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ഫലം വൈകുന്നു. ഡോണള്‍ഡ് ട്രംപിന്റെ ലീഡ് നില താഴേയ്ക്ക്. മൂന്നാം ദിവസവും നിര്‍ണായക സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായില്ല.

നിലവില്‍ 253 ഇലക്ടറല്‍ കോളജ് വോട്ടുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്നില്‍. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്. ജോർജിയയിലും അരിസോണയിലും നെവാഡയിലും ബൈഡൻ മുന്നേറുന്നു. പെൻസിൽവേനിയയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.

അതേസമയം വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് ജോ ബൈഡനും പ്രതികരിച്ചു. എല്ലാ വോട്ടും എണ്ണണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പല നഗരങ്ങളിലും ഈ ആവശ്യമുയര്‍ത്തി പ്രകടനങ്ങൾ നടക്കുകയാണ്.

Related Articles

Back to top button

buy windows 11 pro test ediyorum