LogoLoginKerala

അച്ഛൻ രൂപീകരിച്ച രാഷ്ട്രീയപാര്‍ട്ടിയെ തള്ളി വിജയ്

തെരഞ്ഞെടുപ്പ് കമ്മീഷനില് രാഷ്ട്രീയ പാര്ട്ടി രജിസ്റ്റര് ചെയ്തെന്ന് എസ്എ ചന്ദ്രശേഖര് വ്യക്തമാക്കിയതിന് പിന്നാലെ തനിക്ക് അതില് ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് മകനും നടനുമായ വിജയ്. ‘എന്റെ പിതാവ് രൂപീകരിച്ച പാര്ട്ടിയുമായി തനിക്ക് പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുസമൂഹത്തെയും അറിയിക്കുന്നു’ വിജയ് പ്രസ്താവനയില് വ്യക്തമാക്കി. ‘എന്റെ പിതാവ് ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്ട്ടിയില് ചേരരുതെന്ന് എന്റെ ആരാധകരോട് ഞാന് അഭ്യര്ത്ഥിക്കുകയാണ്. ആ പാര്ട്ടിയും ഫാന്സ് അസോസിയേഷനും തമ്മില് യാതൊരു ബന്ധവുമില്ല’, എന്നും വിജയ് പറയുന്നു. തെരഞ്ഞെടുപ്പ് …
 

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്എ ചന്ദ്രശേഖര്‍ വ്യക്തമാക്കിയതിന് പിന്നാലെ തനിക്ക് അതില്‍ ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് മകനും നടനുമായ വിജയ്.

‘എന്റെ പിതാവ് രൂപീകരിച്ച പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുസമൂഹത്തെയും അറിയിക്കുന്നു’ വിജയ് പ്രസ്താവനയില്‍ വ്യക്തമാക്കി.

‘എന്റെ പിതാവ് ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്‍ട്ടിയില്‍ ചേരരുതെന്ന് എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആ പാര്‍ട്ടിയും ഫാന്‍സ് അസോസിയേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല’, എന്നും വിജയ് പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയില്‍ ചന്ദ്രശേഖറിന്റെ പേരാണ് ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി വിജയ്‌യുടെ മാതാവ് ശോഭ എന്നിവരുടെയും പേരുകള്‍ നല്‍കിയിട്ടുണ്ട്.