LogoLoginKerala

കിംഗ് കോലിക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി ക്രിക്കറ്റ് ലോകം

ഇന്ത്യൻ ജേഴ്സിയിൽ 248 ഏകദിനങ്ങളും 82 ടി20 മത്സരങ്ങലും ടെസ്റ്റില് 86 മത്സരങ്ങളും കോലി കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്മാറ്റുകളിലും 50ന് മുകളില് ശരാശരിയുള്ള ലോകത്തിലെ ഒരേയൊരു താരവും വിരാട് കോലി തന്നെയാണ് ഇന്ത്യന് ക്യാപ്റ്റന് വിരാട് കോലിയുടെ 32-ാം ജന്മദിനം ഇന്ന്. പിറന്നാള് ദിനത്തില് ഇരട്ടി മധുരവുമായി ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ പടവുകളും കീഴടക്കിയാണ് കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന സ്ഥാനത്തിലേക്ക് എത്തിയത്. 2006ല് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് …
 

ഇന്ത്യൻ ജേഴ്‌സിയിൽ 248 ഏകദിനങ്ങളും 82 ടി20 മത്സരങ്ങലും ടെസ്റ്റില്‍ 86 മത്സരങ്ങളും കോലി കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ശരാശരിയുള്ള ലോകത്തിലെ ഒരേയൊരു താരവും വിരാട് കോലി തന്നെയാണ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 32-ാം ജന്മദിനം ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഇരട്ടി മധുരവുമായി ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ പടവുകളും കീഴടക്കിയാണ് കോലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന സ്ഥാനത്തിലേക്ക് എത്തിയത്.

2006ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ചുവടുവച്ച കോലിക്ക് ആദ്യമത്സരത്തില്‍ 10 റണ്‍സെടുക്കുവാനേ കഴിഞ്ഞുള്ളൂ. എന്നാൽ 2008ല്‍ ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച ആ കൈകള്‍ ഇന്നും ഇന്ത്യയുടെ കരുത്താണ്. ഇപ്പോള്‍ ഐപിഎല്‍ തിരക്കുകളുമായി യുഎഇയിലാണ് താരം. ഐപിഎല്ലിൽ കന്നി കിരീടം നേടാനാണ് ബാംഗ്ലൂരിന്റെ ശ്രമം.