LogoLoginKerala

അപകീര്‍ത്തിപ്പെടുത്തല്‍; ചാനലുകൾക്കെതിരെ നിയമനടപടിയുമായി മീനാക്ഷി

സമൂഹ മാധ്യമങ്ങളില് വ്യാജ വാര്ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഓൺലൈൻ ചാനലുകൾക്കെതിരെ നിയമ നടപടിയുമായി ദിലീപിന്റെ മകൾ മീനാക്ഷി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര് ചെയ്തിരിക്കുന്നത്. മലയാളി വാര്ത്ത, മെട്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോന് എന്നീ ഓണ്ലൈന് ചാനലുകൾക്കെതിരെയാണ് അപകീര്ത്തിപ്പെടുത്തലിന് കേസെടുത്തിരിക്കുന്നത്. 2020 ഓഗസ്റ്റ് മാസത്തില് ഇത്തരം ഓണ്ലൈന് പോര്ട്ടലുകളില് വന്ന വ്യാജ തലക്കെട്ടോട് കൂടിയ വാര്ത്തകളാണ് പരാതി നല്കാന് കാരണമായത്. ‘ദിലീപിന്റെ സ്വഭാവം മനസിലാക്കിയ മീനാക്ഷിക്ക് വീട്ടില് നില്ക്കാന് ബുദ്ധിമുട്ടാണ്’, ‘അമ്മയുടെ വില ഇപ്പോഴാണ് …
 

സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഓൺലൈൻ ചാനലുകൾക്കെതിരെ നിയമ നടപടിയുമായി ദിലീപിന്റെ മകൾ മീനാക്ഷി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ ചാനലുകൾക്കെതിരെയാണ് അപകീര്‍ത്തിപ്പെടുത്തലിന് കേസെടുത്തിരിക്കുന്നത്.

2020 ഓഗസ്റ്റ് മാസത്തില്‍ ഇത്തരം ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വന്ന വ്യാജ തലക്കെട്ടോട് കൂടിയ വാര്‍ത്തകളാണ് പരാതി നല്‍കാന്‍ കാരണമായത്.

‘ദിലീപിന്റെ സ്വഭാവം മനസിലാക്കിയ മീനാക്ഷിക്ക് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്’,

‘അമ്മയുടെ വില ഇപ്പോഴാണ് മനസിലായത്’,

മീനാക്ഷി മഞ്ചുവിന്റെ അടുത്തേക്ക് മടങ്ങി പോവുകയാണ്’

എന്നീ തലക്കെട്ടുകളിലുള്ള വ്യാജവാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഒക്ടോബര്‍ 28നാണ് മീനാക്ഷി ആലുവ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാമെന്ന കോടതി നിര്‍ദ്ദേശത്തിലാണ് പൊലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ മീനാക്ഷി ചൂണ്ടിക്കാണിക്കുന്നു.