LogoLoginKerala

ജയസൂര്യയുടെ നൂറാം ചിത്രം – ‘സണ്ണി’

പുണ്യാളൻ അഗർബത്തീസ്, സു സുധി വാത്മീകം, പ്രേതം, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രം വരുന്നു. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നിരവധി താരങ്ങളാണ് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജയസൂര്യയുടെ നൂറാം ചിത്രമാണ് സണ്ണി. ചിത്രത്തിൽ സംഗീതജ്ഞന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി എന്ന സിനിമയിലൂടെ പറയുന്നതെന്ന് രഞ്ജിത് …
 

പുണ്യാളൻ അഗർബത്തീസ്, സു സുധി വാത്മീകം, പ്രേതം, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രം വരുന്നു. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നിരവധി താരങ്ങളാണ് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജയസൂര്യയുടെ നൂറാം ചിത്രമാണ് സണ്ണി. ചിത്രത്തിൽ സംഗീതജ്ഞന്റെ വേഷത്തിലാണ് താരം എത്തുന്നത്.

ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക‌് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി എന്ന സിനിമയിലൂടെ പറയുന്നതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞിരുന്നു. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ഷൂട്ടിങ് പ്ലാൻ ഇട്ടിരിക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഷൂട്ടിങ്ങെന്നും സംവിധായകൻ വ്യക്തമാക്കി.

ഷൂട്ടിങ് നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് ഷൂട്ടിംഗ് സംഘവും താമസിക്കുക. മധു നീലകണ്ഠനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷമീർ മുഹമ്മദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്. ചിത്രത്തിൻ്റെ ശബ്ദലേഖനം ഒരുക്കുന്നത് സിനോയ് ജോസഫാണ്. രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഇതുവരെ ഒന്നിച്ച ചിത്രങ്ങളിലെല്ലാം ജയസൂര്യയുടെ വേഷങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു, അതിനാൽ തന്നെ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.

https://www.facebook.com/Jayasuryajayan/videos/394298245283844

ജയസൂര്യയുടെ നൂറാം ചിത്രം – ‘സണ്ണി’