LogoLoginKerala

ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധന ഹര്‍ജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില് നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയതിന് എതിരെ ബിഷപ്പ് ഫ്രാങ്കോ നല്കിയ പുനഃപരിശോധന ഹര്ജിയും സുപ്രീം കോടതി തള്ളി. മുന് ഉത്തരവില് പിഴവ് ഉണ്ടായിട്ടില്ലെന്നും അതിനാല് പുനഃപരിശോധന ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പുനഃപരിശോധന ഹര്ജിയില് ഉന്നയിച്ചിരുന്നത്. 2013 മുതല് മറ്റൊരു പള്ളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന് പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നവെന്നും അതില് പരാജയപെട്ടുവെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. 2017 …
 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയതിന് എതിരെ ബിഷപ്പ് ഫ്രാങ്കോ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും സുപ്രീം കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ പുനഃപരിശോധന ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പുനഃപരിശോധന ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. 2013 മുതല്‍ മറ്റൊരു പള്ളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നവെന്നും അതില്‍ പരാജയപെട്ടുവെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം.

2017 ല്‍ കന്യാസ്ത്രീക്ക് എതിരെ ചില പരാതികള്‍ ലഭിക്കുകയും ഇതില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് മുന്‍ കൂട്ടി ആസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.