LogoLoginKerala

ബിനീഷ് കോടിയേരി കേസ്; 26 മണിക്കൂര്‍ നീണ്ട റെയ്‌ഡിന്‌ ശേഷം ഇ.ഡി. മടങ്ങി

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്ത്തിയാക്കി എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര് മടങ്ങി. ഏറെ നാടകീയ സംഭവങ്ങള്ക്കു ശേഷമാണ് 26 മണിക്കൂര് നീണ്ട റെയ്ഡ് പൂര്ത്തിയാക്കി ഇ.ഡി. ഉദ്യോഗസ്ഥര് മടങ്ങിയത്. റെയ്ഡ് പൂര്ത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള് ആവശ്യപ്പെട്ട് പൂജപ്പുര പോലീസ് അവരുടെ വാഹനങ്ങള് തടഞ്ഞു. മുതിര്ന്ന ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തിയ ശേഷം വിശദാംശങ്ങള് നല്കാമെന്നു പറഞ്ഞ് ഇ.ഡി. ഉദ്യോഗസ്ഥര് അവരുടെ താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു. നിയമവിരുദ്ധമായി കസ്റ്റയില് വയ്ക്കുന്നുവെന്ന പരാതിയെ തുടര്ന്നാണ് പൂജപ്പുര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം …
 

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. ഏറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷമാണ് 26 മണിക്കൂര്‍ നീണ്ട റെയ്ഡ് പൂര്‍ത്തിയാക്കി ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

റെയ്ഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൂജപ്പുര പോലീസ് അവരുടെ വാഹനങ്ങള്‍ തടഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം വിശദാംശങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ഇ.ഡി. ഉദ്യോഗസ്ഥര്‍ അവരുടെ താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു. നിയമവിരുദ്ധമായി കസ്റ്റയില്‍ വയ്ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൂജപ്പുര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി. ഉദ്യോഗസ്ഥരെ തടഞ്ഞത്.

12 പുരുഷന്മാര്‍ 24 മണിക്കൂര്‍ രണ്ട് സ്ത്രീകളെ തടവില്‍ വച്ച് ഭീഷണിപ്പെടുത്തി. ഇരിക്കാന്‍ അനുവദിച്ചില്ല, ഭക്ഷണം നല്‍കിയില്ല, രണ്ടര വയസുള്ള കുഞ്ഞിനെപ്പോലും കാണാന്‍ അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഉന്നയിച്ചത്. റെയ്ഡിനു ശേഷം തയാറാക്കിയ മഹസര്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയാറായില്ല.

ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണ്‍ ഇ.ഡി. അധികൃതര്‍ റെയ്ഡില്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത് കേസില്‍ ജയിലിലുള്ള മുഹമ്മദ് അനീഷിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തെന്ന സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടില്ലെന്നു പറഞ്ഞതായും ഇ.ഡി. അധികൃതര്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ കാര്യം കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നും ഇ.ഡി. ഭീഷണിപ്പെടുത്തിയതായും ബിനീഷിന്റെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിനെ ബോസായും കള്ളക്കടത്തുകാരനായും ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.