LogoLoginKerala

കോവിഡ് ടെസ്റ്റിന് മികച്ചത് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്

കോവിഡ് രോഗലക്ഷണങ്ങള് പ്രകടിപ്പിക്കുന്നവരുടെ സ്രവം അഞ്ച് ദിവസങ്ങള്ക്കകം പരിശോധിച്ചാല് ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് കണ്ടെത്താന് കഴിയുമെന്ന് ഐജെഎംആര് പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ചാലുടന് രോഗികള്ക്ക് അനുബന്ധ ചികിത്സ നല്കാന് കഴിയുന്നു. എന്നാല് ആന്റിജന് ടെസ്റ്റില് നെഗറ്റീവ് കാണിച്ചാല് ആര്ടി-പിസിആര് ടെസ്റ്റിന് നിര്ദ്ദേശിക്കാനും പഠനം തീരുമാനിച്ചു. ഡല്ഹി എയിംസില് മെയ് 31 മുതല് ജൂലൈ 24വരെ 330 ആളുകളിലാണ് പഠനം നടത്തിയത്. പനി, ചുമ, തലവേദന എന്നിവയാണ് കോവിഡ് ബാധിതരില് കണ്ടുവരുന്ന രോഗലക്ഷണങ്ങള്. റാപ്പിഡ് ആന്റിജന് ടെസ്റ്റ് 95.5 …
 

കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവം അഞ്ച് ദിവസങ്ങള്‍ക്കകം പരിശോധിച്ചാല്‍ ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് കണ്ടെത്താന്‍ കഴിയുമെന്ന് ഐജെഎംആര്‍ പഠനം വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിച്ചാലുടന്‍ രോഗികള്‍ക്ക് അനുബന്ധ ചികിത്സ നല്‍കാന്‍ കഴിയുന്നു. എന്നാല്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് കാണിച്ചാല്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് നിര്‍ദ്ദേശിക്കാനും പഠനം തീരുമാനിച്ചു. ഡല്‍ഹി എയിംസില്‍ മെയ് 31 മുതല്‍ ജൂലൈ 24വരെ 330 ആളുകളിലാണ് പഠനം നടത്തിയത്.

പനി, ചുമ, തലവേദന എന്നിവയാണ് കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 95.5 ശതമാനം കൃത്യമായാണ് രോഗനിര്‍ണയം നടത്തുന്നത്. രക്തത്തിലെ ആന്റിബോഡിയുടെ അല്ലെങ്കില്‍ പ്ലാസ്മയുടെ അളവ്, ശ്വസനത്തില്‍ നിന്നുള്ള ആന്റിജന്‍ സാമ്പിളുകള്‍ എന്നിവയാണ് ആന്റിജന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്.

ഒറ്റത്തവണ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാം എന്നതും ടെസ്റ്റന്റെ നേട്ടമാണ്. ഇന്ത്യയില്‍ അടുത്ത വര്‍ഷം ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.