LogoLoginKerala

വിനീതിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍; തട്ടിപ്പിന് ശ്രമം

സിനിമാതാരം വിനീതിന്റെ പേരില് സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകള് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോ അടക്കം ദുരുപയോഗം ചെയ്ത വാട്സ് ആപ്പും മറ്റു സമൂഹമാധ്യമങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. വിനീത് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോൺ ചെയ്തതിനു ശേഷം ജോലിയും അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സുഹൃത്തുക്കൾ വഴിയാണ് താരം തട്ടിപ്പ് നടക്കുന്നതായി തിരിച്ചറിഞ്ഞത് ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന വിനീത് അന്വേഷണം ആവശ്യപ്പെട്ട് കേരളാ ഡിജിപിയ്ക്ക് …
 

സിനിമാതാരം വിനീതിന്റെ പേരില്‍ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോ അടക്കം ദുരുപയോഗം ചെയ്ത വാട്‍സ് ആപ്പും മറ്റു സമൂഹമാധ്യമങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്.

വിനീത് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോൺ ചെയ്തതിനു ശേഷം ജോലിയും അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

സുഹൃത്തുക്കൾ വഴിയാണ് താരം തട്ടിപ്പ് നടക്കുന്നതായി തിരിച്ചറിഞ്ഞത് ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന വിനീത് അന്വേഷണം ആവശ്യപ്പെട്ട് കേരളാ ഡിജിപിയ്ക്ക് പരാതി നല്‍കി.

വിനീതിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍; തട്ടിപ്പിന് ശ്രമം