LogoLoginKerala

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും; അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്

അമേരിക്കന് പ്രസിഡന്റെ തിരഞ്ഞെടുപ്പില് കനത്ത പോരാട്ടം. 225 ഇലക്ടറല് വോട്ടുകള് നേടിയ ജോ ബൈഡന് മുന്നിട്ടു നില്ക്കുകയാണെങ്കിലും 213 വോട്ടുകളുമായി ഡൊണള്ഡ് ട്രംപ് തൊട്ടടുത്തു തന്നെയുണ്ട്. നിര്ണായകമായ സംസ്ഥാനങ്ങളായ ഫ്ലോറിഡയും ടെക്സസും നേടിയ ട്രംപിന് ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോര്ത്ത് കരോലൈന, അരിസോണ, മിഷിഗണ്, പെന്സില്വേനിയ, വിസ്കോണ്സിന് എന്നിവിടങ്ങളിലെ ഫലം നിര്ണായകമാകും. തപാല് വോട്ടുകളടക്കം എണ്ണാൻ ബാക്കിയുള്ളതിനാല് അന്തിമ ഫലം ഇനിയും വൈകുമെന്നാണ് സൂചനകൾ. കൃത്യമായ മുന്തൂക്കം പ്രവചിക്കാനാകും മുന്പു തന്നെ ഇരുസ്ഥാനാര്ഥികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. …
 

അമേരിക്കന്‍ പ്രസിഡന്‍റെ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം. 225 ഇലക്ടറല്‍ വോട്ടുകള്‍ നേടിയ ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുകയാണെങ്കിലും 213 വോട്ടുകളുമായി ഡൊണള്‍ഡ് ട്രംപ് തൊട്ടടുത്തു തന്നെയുണ്ട്. നിര്‍ണായകമായ സംസ്ഥാനങ്ങളായ ഫ്ലോറിഡയും ടെക്സസും നേടിയ ട്രംപിന് ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട്.

നോര്‍ത്ത് കരോലൈന, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളിലെ ഫലം നിര്‍ണായകമാകും. തപാല്‍ വോട്ടുകളടക്കം എണ്ണാൻ ബാക്കിയുള്ളതിനാല്‍ അന്തിമ ഫലം ഇനിയും വൈകുമെന്നാണ് സൂചനകൾ. കൃത്യമായ മുന്‍തൂക്കം പ്രവചിക്കാനാകും മുന്‍പു തന്നെ ഇരുസ്ഥാനാര്‍ഥികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, ജോര്‍ജിയ, നോര്‍ത്ത് കാരൊളൈന, മെയിന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നാളെയും തുടരും. വിസ്കോണ്‍സിന്‍, നെവാഡ, അരിസോണ എന്നിവിടങ്ങളിൽ ബൈഡൻ വിജയിച്ചതായാണ് റിപ്പോർട്ടുകൾ.