LogoLoginKerala

ഇഞ്ചോടിഞ്ച് പോരാട്ടം: ട്രംപിന് സാധ്യതയേറുന്നു; പ്രതീക്ഷ കൈവിടാതെ ബൈഡൻ

അമേരിക്കൻ തിരഞ്ഞെടുപ്പിലെ നിർണായക ഇടമായ ഫ്ലോറിഡ പിടിച്ച് ഡോണൺഡ് ട്രംപ്. ഫ്ലോറിഡയും ഒഹായോയും ട്രംപിനെന്ന് മുൻപേതന്നെ സിഎന്എന് പ്രവചിച്ചിരുന്നു. ഫ്ലോറിഡ ഉള്പ്പെടെ നിര്ണായക സംസ്ഥാനങ്ങളിലും ഡോണൺഡ് ട്രംപ് ലീഡ് നിലനിർത്തിയിരുന്നു. ഇലക്ടറല് വോട്ടുകളില് ബൈഡന് മുന്നിലെങ്കിലും ട്രംപിന് സാധ്യതയേറുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ബൈഡൻ പ്രതികരിച്ചു. ജയത്തിന്റെ പാതയിലെന്ന് അനുയായികളോട് ബൈഡന്. ഓരോ വോട്ടും എണ്ണിത്തീരുംവരെ ഇലക്ഷന് തീരില്ലെന്നും ജോ ബൈഡന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തനിക്ക് വമ്പിച്ച ജയമാണെന്ന് ട്രംപ് വെളിപ്പെടുത്തി. രാത്രി …
 

അമേരിക്കൻ തിരഞ്ഞെടുപ്പിലെ നിർണായക ഇടമായ ഫ്ലോറിഡ പിടിച്ച് ഡോണൺഡ് ട്രംപ്. ഫ്ലോറിഡയും ഒഹായോയും ട്രംപിനെന്ന് മുൻപേതന്നെ സിഎന്‍എന്‍ പ്രവചിച്ചിരുന്നു. ഫ്ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും ഡോണൺഡ് ട്രംപ് ലീഡ് നിലനിർത്തിയിരുന്നു. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലെങ്കിലും ട്രംപിന് സാധ്യതയേറുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

അതേസമയം, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ബൈഡൻ പ്രതികരിച്ചു. ജയത്തിന്റെ പാതയിലെന്ന് അനുയായികളോട് ബൈഡന്‍. ഓരോ വോട്ടും എണ്ണിത്തീരുംവരെ ഇലക്ഷന്‍ തീരില്ലെന്നും ജോ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തനിക്ക് വമ്പിച്ച ജയമാണെന്ന് ട്രംപ് വെളിപ്പെടുത്തി. രാത്രി ജനങ്ങളെ കാണുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സെനറ്റില്‍ ഇരുപാര്‍ട്ടികളും തുല്യനിലയില്‍ മുന്നേറുകയാണ്. ട്രംപിനെ അനുകൂലിച്ച് വാതുവയ്പ് സൈറ്റുകള്‍ രംഗത്തെത്തി. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 205ൽ ബൈഡനും 112 ൽ ട്രംപും മുന്നിലാണ്. തപാല്‍ വോട്ടുകളും നിര്‍ണായകമാവും എന്നാണ് സൂചനകൾ. അതിനാൽത്തന്നെ അന്തിമഫലം വൈകാന്‍ സാധ്യതയേറുന്നു.