LogoLoginKerala

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുൻതൂക്കം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് മുൻതൂക്കം. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 209 വോട്ടുകളുമായി മുന്നിലാണ് ഡോണൾഡ് ട്രംപ് 118 വോട്ടുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രങ്ങളിൽ ജോ ബൈഡനാണ് മുൻതൂക്കം. നാല് സംസ്ഥാനങ്ങളിൽ ജോ ബൈഡനും മൂന്നിടത്ത് ഡോണൾഡ് ട്രംപുമാണ് മുന്നിൽ. ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്സി എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം. ഹൊയോയിലും ഫ്ളോറിഡയിലും ബൈഡനാണ് മുൻതൂക്കം. റിപ്പബ്ലിക്കൻ …
 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് മുൻതൂക്കം. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 209 വോട്ടുകളുമായി മുന്നിലാണ് ഡോണൾഡ് ട്രംപ് 118 വോട്ടുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രങ്ങളിൽ ജോ ബൈഡനാണ് മുൻതൂക്കം.

നാല് സംസ്ഥാനങ്ങളിൽ ജോ ബൈഡനും മൂന്നിടത്ത് ഡോണൾഡ് ട്രംപുമാണ് മുന്നിൽ. ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്‌സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്‌സി എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം. ഹൊയോയിലും ഫ്‌ളോറിഡയിലും ബൈഡനാണ് മുൻതൂക്കം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ജോ ബൈഡൻ മുന്നിട്ടു നിൽക്കുകയാണ്. സെനറ്റിലേക്കുള്ള മത്സരത്തിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റമെന്നാണ് വിവരം.

അതേസമയം, ഇൻഡ്യാന, വെസ്റ്റ് വെർജീനിയ, കെന്റക്കി എന്നിവിടങ്ങൾ ട്രംപ് നിലനിർത്തി. അമേരിക്ക ആര് നയിക്കും എന്നത് സംബന്ധിച്ച് അടുത്ത രണ്ടോ മൂന്നോ മണിക്കൂറിൽ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്.