LogoLoginKerala

സംസ്ഥാനത്ത് സിബിഐക്ക് വിലക്ക്

സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്ക്കുള്ള പൊതുസമ്മതം സംസ്ഥാന സര്ക്കാര് പിന്വലിച്ചു. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്ണായകമായ തീരുമാനം. സംസ്ഥാനത്തിന്റെ വികസന നയങ്ങളില് ഫെഡറല് വ്യവസ്ഥയുടെ മാനദണ്ഡങ്ങള് ലംഘിച്ച് കേന്ദ്ര ഏജന്സികള് ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് തീരുമാനം. 2017ലാണ് സിബിഐയ്ക്ക് സംസ്ഥാനത്തെ അന്വേഷണങ്ങള് ഏറ്റെടുക്കാന് പൊതുസമ്മതം നല്കി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേര്ന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇക്കാര്യത്തില് സംസ്ഥാനത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തിരുന്നു.
 

സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുസമ്മതം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം.

സംസ്ഥാനത്തിന്റെ വികസന നയങ്ങളില്‍ ഫെഡറല്‍ വ്യവസ്ഥയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് തീരുമാനം. 2017ലാണ് സിബിഐയ്ക്ക് സംസ്ഥാനത്തെ അന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ പൊതുസമ്മതം നല്‍കി തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തിരുന്നു.