LogoLoginKerala

എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ; കൂടെ കർണാടക പോലീസ്

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയുടെ വീട്ടില് റെയ്ഡ് നടത്തുന്നു. അല്പം മുമ്പാണ് ബെംഗളൂരുവില്നിന്നുള്ള അന്വേഷണ സംഘം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. എട്ടംഗ സംഘമാണ് എത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിനൊപ്പം കര്ണാടക പൊലീസും സിആര്പിഎഫും എത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം. മരുതംകുഴി കൂട്ടന്വിളയിലെ വീട്ടിലാണ് റെയ്ഡ്. രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥര് സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില് ആരുമില്ലായിരുന്നു. താക്കോല് കിട്ടാത്തതിനാല് അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി …
 

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. അല്‍പം മുമ്പാണ് ബെംഗളൂരുവില്‍നിന്നുള്ള അന്വേഷണ സംഘം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. എട്ടംഗ സംഘമാണ് എത്തിയിരിക്കുന്നത്.

അന്വേഷണ സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും എത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം. മരുതംകുഴി കൂട്ടന്‍വിളയിലെ വീട്ടിലാണ് റെയ്ഡ്.

രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്. 15 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ സുരക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും വീടിനടുത്തേക്ക് പ്രവേശനവുമില്ല.

കോടിയേരി എന്ന് പേരിട്ട ഈ വീട്ടില്‍ത്തന്നെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നത് എന്നാണ് വിവരം.