LogoLoginKerala

ശോഭാ സുരേന്ദ്രന്‍ അനുയായികള്‍ ഇടതുപക്ഷത്തേക്ക്

ബിജെപി ആലത്തൂര് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല് പ്രകാശിനി, ഒബിസി മോര്ച്ച മണ്ഡലം ട്രഷറര് കെ നാരായണന്, ആര്എസ്എസ് പ്രവര്ത്തകന് എന് വിഷ്ണു എന്നിവരാണ് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയര്ത്തിപ്പിടിച്ചു പ്രവര്ത്തിക്കാന് സന്നദ്ധരായവരെ സിപിഐഎം സ്വീകരിക്കും. വണ്ടാഴിയില് ബിജെപിയുടെ അടിത്തറയുണ്ടാക്കിയ നേതാവാണ് എല് പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുമാത്രമല്ല അവരാഗ്രഹിച്ച തരത്തിലല്ല ബിജെപി പ്രവര്ത്തിക്കുന്നതെന്നും പാര്ട്ടി വിടാനുള്ള കാരണമായി. സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നതെന്നും സികെ …
 

ബിജെപി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

സിപിഐഎമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെ സിപിഐഎം സ്വീകരിക്കും.

വണ്ടാഴിയില്‍ ബിജെപിയുടെ അടിത്തറയുണ്ടാക്കിയ നേതാവാണ് എല്‍ പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുമാത്രമല്ല അവരാഗ്രഹിച്ച തരത്തിലല്ല ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിടാനുള്ള കാരണമായി. സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നതെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശോഭാ സുരേന്ദ്രനെ ബിഡിജെഎസിലേക്കെത്തിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകളുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കില്ലെന്ന് നിരന്തരം ആക്ഷേപമുയര്‍ത്തുന്ന ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തുന്ന കലാപത്തിനൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുകയാണ്.