LogoLoginKerala

കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ്; ഒരേ സമയം എട്ടിടത്ത് പരിശോധന

ബിനീഷ് കോടിയേരിക്ക് മേൽ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ഒരേ സമയത്തുതന്നെ ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. ഇതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. തിരുവനന്തപുരത്തെ വസതിയാണ് റെയ്ഡ് ചെയ്തതിൽ പ്രാധാനം. ഇതിന് പുറമെ തലസ്ഥാനത്തും കണ്ണൂരുമുള്ള ബിനാമികളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. തിരുവനന്തപുരം മരുതമകുഴിയിലുള്ള ബിനീഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു അന്വേഷണസംഘം ആദ്യം എത്തിയത്. ഇതിനൊപ്പം തന്നെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ …
 

ബിനീഷ് കോടിയേരിക്ക് മേൽ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ഒരേ സമയത്തുതന്നെ ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. ഇതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

തിരുവനന്തപുരത്തെ വസതിയാണ് റെയ്ഡ് ചെയ്തതിൽ പ്രാധാനം. ഇതിന് പുറമെ തലസ്ഥാനത്തും കണ്ണൂരുമുള്ള ബിനാമികളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.

തിരുവനന്തപുരം മരുതമകുഴിയിലുള്ള ബിനീഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു അന്വേഷണസംഘം ആദ്യം എത്തിയത്. ഇതിനൊപ്പം തന്നെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാ‍ർ പാലസിന്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പങ്കാളി ആനന്ദിന്റെ കുടപ്പനകുന്നിലെ വീട്ടിലും പരിശോധന നടത്തി.

ഇന്നലെയാണ് ബംഗളൂരുവിൽ നിന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെയും ആധായനികുതിവകുപ്പിന്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കേരളത്തിലെത്തിയത്. വൈകിട്ട് മരുതുംകുഴിയിലെ ബിനീഷിന്റെ വീട്ടിൽ സംഘം എത്തുമെന്ന് വിവരം ലഭിച്ചുവെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും പരിശോധനയ്ക്കായി ഇ ഡി സംഘം എത്തിയില്ല. ഇന്നലെ മാദ്ധ്യമപ്രവർത്തരും പോലീസുകാരും വീടിനുമുന്നിൽ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന ഇന്നത്തേക്ക് മാറ്റിവെച്ചത്.