LogoLoginKerala

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; നിർണായക സംസ്ഥാനങ്ങളിൽ ട്രംപിന് ലീഡ്

ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരുമോയെന്ന് അറിയാൻ ഇനി മിനിറ്റുകൾ മാത്രം. ഇലക്ടറല് വോട്ടുകളില് ജോ ബൈഡന് മുന്നിലെങ്കിലും കടുത്ത മല്സരമാണ് ട്രംപ് കാഴ്ചവെക്കുന്നത്. ഫ്ലോറിഡ ഉള്പ്പെടെ നിര്ണായക സംസ്ഥാനങ്ങളിലും അരിസോണയില് ഒഴികെ ഉള്ള ഇടങ്ങളിലും ഡൊണാൾഡ് ട്രംപ് മുന്നിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഫ്ലോറിഡയും ഒഹായോയും ട്രംപിനെന്ന് സിഎന്എൻ പ്രവചിക്കുന്നു. ടെക്സസ്, പെന്സില്വേനിയ, ജോര്ജിയ, നോര്ത്ത് കാരൊളൈന എന്നിവിടങ്ങളിലും ലീഡ് ട്രംപ് നേടി. സെനറ്റില് ഇരുപാര്ട്ടികളും തുല്യനിലയില് മുന്നേറുകയാണ്. ട്രംപിനെ അനുകൂലിച്ച് നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള് …
 

ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരുമോയെന്ന് അറിയാൻ ഇനി മിനിറ്റുകൾ മാത്രം. ഇലക്ടറല്‍ വോട്ടുകളില്‍ ജോ ബൈഡന്‍ മുന്നിലെങ്കിലും കടുത്ത മല്‍സരമാണ് ട്രംപ് കാഴ്ചവെക്കുന്നത്. ഫ്ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും അരിസോണയില്‍ ഒഴികെ ഉള്ള ഇടങ്ങളിലും ഡൊണാൾഡ് ട്രംപ് മുന്നിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഫ്ലോറിഡയും ഒഹായോയും ട്രംപിനെന്ന് സിഎന്‍എൻ പ്രവചിക്കുന്നു.

ടെക്സസ്, പെന്‍സില്‍വേനിയ, ജോര്‍ജിയ, നോര്‍ത്ത് കാരൊളൈന എന്നിവിടങ്ങളിലും ലീഡ് ട്രംപ് നേടി. സെനറ്റില്‍ ഇരുപാര്‍ട്ടികളും തുല്യനിലയില്‍ മുന്നേറുകയാണ്. ട്രംപിനെ അനുകൂലിച്ച് നിലപാട് മാറ്റി വാതുവയ്പ് സൈറ്റുകള്‍ രംഗത്തെത്തി. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 205ൽ ബൈഡനും 112 ൽ ട്രംപും മുന്നിലാണ്. തപാല്‍ വോട്ടുകളും നിര്‍ണായകമാവും എന്നാണ് സൂചനകൾ. അതിനാൽത്തന്നെ അന്തിമഫലം വൈകാന്‍ സാധ്യതയേറുന്നു.