LogoLoginKerala

ഹസ്സന്റെ ഔദാര്യം വേണ്ട; പിസി ജോർജ്

യുഡിഎഫ് കണ്വീനര് എംഎം ഹസ്സനെതിരെ പിസി ജോര്ജ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശത്തിനുള്ള ജനപക്ഷത്തിന്റെ സാധ്യത യുഡിഎഫ് തള്ളിയതോടെയാണ് പിസി ഹസ്സനെതിരെ വിമർശനവുമായി എത്തിയത്. ‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും’ പിസി ജോര്ജ് വെളിപ്പെടുത്തി. താന് പള്ളിക്കൂടത്തില് പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര് ചെയ്യപ്പെട്ടിട്ടില്ല. എന്നാല് എംഎം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പിസി ജോര്ജ് ആരോപിച്ചു. തന്റെ നിലപാടുമായി യോജിക്കുന്നവുമായി ചേര്ന്ന് പോകുമെന്നും പിസി ജോര്ജ് പറയുന്നു. പിസി ജോര്ജിന്റെ …
 

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെതിരെ പിസി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശത്തിനുള്ള ജനപക്ഷത്തിന്റെ സാധ്യത യുഡിഎഫ് തള്ളിയതോടെയാണ് പിസി ഹസ്സനെതിരെ വിമർശനവുമായി എത്തിയത്.

‘ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും’ പിസി ജോര്‍ജ് വെളിപ്പെടുത്തി.

താന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എംഎം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. തന്റെ നിലപാടുമായി യോജിക്കുന്നവുമായി ചേര്‍ന്ന് പോകുമെന്നും പിസി ജോര്‍ജ് പറയുന്നു.

പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കത്തിന് പിന്നാലെ മുന്നണിവിപുലീകരണത്തിന് ആലോചനയില്ലെന്നായിരുന്നു എംഎം ഹസന്റെ പ്രതികരണം. എന്നാല്‍ ഇത് പറയാന്‍ ഹസന് എന്ത് അവകാശമാണെന്നും ഇതുവരേയും ഒരു മുന്നണിയുടേയും പിന്നാലെ പോയിട്ടില്ല. അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെയെന്ന് പിസി ജോര്‍ജ് നേരത്തെ പ്രതികരിച്ചുിരുന്നു.