LogoLoginKerala

പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥി?

ഇടതുമുന്നണി എംഎല്എ മാണി സി കാപ്പന് യുഡിഎഫിലെത്തുമെന്ന് തുറന്നടിച്ച് പിജെ ജോസഫ്. കേരള കോണ്ഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന് പാലാ സീറ്റില് മത്സരിക്കാനെത്തിയാല് മാണി സി കാപ്പന് യുഡിഎഫ് സ്ഥാനാര്ത്ഥിയാകുമെന്നാണ് പിജെ ജോസഫിന്റെ വാദം. കോട്ടയത്ത് ജില്ലാ യുഡിഎഫ് യോഗത്തിലാണ് പിജെ ജോസഫ് ഇക്കാര്യങ്ങള് പറഞ്ഞത്. ‘റോഷി അഗസ്റ്റിന് ഇടുക്കി വിട്ടു പാലായില് എത്തും. ഇടുക്കിയില് ഇനി മത്സരിച്ചാല് 22000 വോട്ടുകള്ക്ക് എങ്കിലും റോഷി പരാജയപ്പെടും. ഇത് മനസിലാക്കിയാണ് റോഷി പാലായിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില് …
 

ഇടതുമുന്നണി എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് തുറന്നടിച്ച് പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ പാലാ സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പിജെ ജോസഫിന്റെ വാദം. കോട്ടയത്ത് ജില്ലാ യുഡിഎഫ് യോഗത്തിലാണ് പിജെ ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘റോഷി അഗസ്റ്റിന്‍ ഇടുക്കി വിട്ടു പാലായില്‍ എത്തും. ഇടുക്കിയില്‍ ഇനി മത്സരിച്ചാല്‍ 22000 വോട്ടുകള്‍ക്ക് എങ്കിലും റോഷി പരാജയപ്പെടും. ഇത് മനസിലാക്കിയാണ് റോഷി പാലായിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ പാലായില്‍ മത്സരം റോഷിയും മാണി സി കാപ്പനും തമ്മിലാകും’ പിജെ ജോസഫ് വ്യക്തമാക്കി.

റോഷി അഗസ്റ്റിന്‍ പാലായില്‍ എത്തിയാല്‍ ജോസ് കെ മാണിക്ക് കടുത്തുരുത്തിയില്‍ മത്സരിച്ചേക്കുമെന്ന സൂചനയും ജോസഫ് പങ്കുവെക്കുകയുണ്ടായി. 42000 വോട്ട് ഭൂരിപക്ഷം ഉള്ള മോന്‍സ് ജോസഫിനെതിരെ മത്സരിക്കാന്‍ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്ന ചോദ്യവും ജോസഫ് ഉന്നയിച്ചു. ‘എട്ട് സീറ്റുകളില്‍ ആണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക. ജോസ് കെ മാണി ഉള്‍പ്പെടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോല്‍ക്കും’ പിജെ ജോസഫ് പറയുന്നു.

തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പില്ലാതെ എല്ലാവരും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ഒറ്റവാക്ക് പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി അവസാനിക്കും. ജയ സാധ്യതയുള്ളവര്‍ക്കേ മുന്നണി സീറ്റ് നല്‍കാന്‍ പാടുള്ളു. എന്തെങ്കിലും പരിഗണനയുടെ പുറത്ത് ആളുകളെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.