LogoLoginKerala

ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതി; ചെന്നിത്തല

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിൽ ഉൾപ്പെടുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന ധിക്കാരമാണ് സർക്കാരിന്റെത്. മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണ ഏജൻസികൾ ചോദിക്കുന്നതിന് ഉത്തരം നൽകേണ്ടത് സർക്കാരാണ്. അനൃേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രിയ്ക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണ ഏജൻസിയെ ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിൽ ഉൾപ്പെടുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന ധിക്കാരമാണ് സർക്കാരിന്റെത്. മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണ ഏജൻസികൾ ചോദിക്കുന്നതിന് ഉത്തരം നൽകേണ്ടത് സർക്കാരാണ്. അനൃേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിനാണ് മുഖ്യമന്ത്രിയ്ക്ക് പരിഭ്രാന്തിയെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണ ഏജൻസിയെ ക്ഷണിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം തെളിയിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല. എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.