LogoLoginKerala

സ്വർണക്കടത്ത് ബന്ധമുള്ളയാൾ ബിനീഷ് കോടിയേരിയുടെ ബിനാമി; കൈകാര്യം ചെയ്തത് 5.17 കോടി രൂപ

തിരുവനന്തപുരം സ്വര്ണക്കടത്ത് കേസില് കേരളത്തില് ഇ ഡി ചോദ്യം ചെയ്ത അബ്ദുല് ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിസിനസ്സ് പങ്കാളിയും ബിനാമിയുമാണെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്യാൻ ബിനീഷ് ലത്തീഫിനെ ചുമതലപ്പെടുത്തിയിരുന്നു എന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. 2012 മുതൽ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയത് ഏകദേശം 5.17 കോടി രൂപയാണ്. ലഹരിമരുന്ന് ഇടപാടിലൂടെ ലഭിച്ച ഈ പണം അബ്ദുൽ ലത്തീഫിലൂടെയായിരുന്നു ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നും ഇഡി ബംഗളൂരു സെഷന്സ് കോടതിയില് സമര്പ്പിച്ച റിമാന്ഡ് …
 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ ഇ ഡി ചോദ്യം ചെയ്ത അബ്ദുല്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിസിനസ്സ് പങ്കാളിയും ബിനാമിയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്യാൻ ബിനീഷ് ലത്തീഫിനെ ചുമതലപ്പെടുത്തിയിരുന്നു എന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്.

2012 മുതൽ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയത് ഏകദേശം 5.17 കോടി രൂപയാണ്. ലഹരിമരുന്ന് ഇടപാടിലൂടെ ലഭിച്ച ഈ പണം അബ്ദുൽ ലത്തീഫിലൂടെയായിരുന്നു ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നും ഇഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കോടതി ഉത്തരവോടെ ബിനീഷിനെ കാണാന്‍ എത്തിയ അഭിഭാഷകനെ കോവിഡ് പരിശോധന ഫലവുമായി വരാന്‍ നിര്‍ദേശിച്ചു ഇ ഡി തിരിച്ചയച്ചു. വിശദമായ അന്വേഷണം നടത്താൻ ഇരുവരെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടത് ഉണ്ടെന്നും ഇഡി കോടതിയുടെ അറിയിച്ചു.