LogoLoginKerala

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെ

അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിര്ണ്ണായകമായ നാലിടങ്ങളിൽ ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥി ജോ ബൈഡന് മുന്തൂക്കം പ്രഖ്യപിച്ച് പോള് ഫലങ്ങള്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാതിരുന്നവലിയൊരു ഇത്തവണ ബൈഡനെ പിന്തുണക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിസ്കോണ്സിന്, പെന്സില്വേനിയ, ഫ്ളോറിഡ, അരിസോണ എന്നിവടങ്ങളിലാണ് ബൈഡന് മുന്തൂക്കമുള്ളതായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളില് നിന്നും അധികമാളുകള് വോട്ട് ചെയ്യാന് എത്തിയിരുന്നില്ല. അമേരിക്കയിലെ 46-ാം പ്രസിഡന്റ് സ്ഥാനത്തേക്കാണ് 74കാരനായ റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥി ഡൊണാള്ഡ് …
 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിര്‍ണ്ണായകമായ നാലിടങ്ങളിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്‍തൂക്കം പ്രഖ്യപിച്ച് പോള്‍ ഫലങ്ങള്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നവലിയൊരു ഇത്തവണ ബൈഡനെ പിന്തുണക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, ഫ്‌ളോറിഡ, അരിസോണ എന്നിവടങ്ങളിലാണ് ബൈഡന് മുന്‍തൂക്കമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളില്‍ നിന്നും അധികമാളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.

അമേരിക്കയിലെ 46-ാം പ്രസിഡന്റ് സ്ഥാനത്തേക്കാണ് 74കാരനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും 77-കാരനായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും നേര്‍ക്കുനേര്‍ എത്തുന്നത്.

അതേസമയം യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകുന്നത് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസുമാണ്. നവംബര്‍ മൂന്നാം തിയതിയാണ് തെരഞ്ഞെടുപ്പെങ്കിലും 3.3 കോടി പേർ നേരിട്ട് വോട്ടുചെയ്തതും 5.8 തപാല്‍ വോട്ടുകളുമുള്‍പ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേര്‍ വോട്ടുചെയതെന്ന് റിപ്പോർട്ടുകൾ [പറയുന്നു.