LogoLoginKerala

ശോഭാ സുരേന്ദ്രനൊപ്പം ബിഡിജെഎസും; ബിജെപിയിൽ പൊട്ടിത്തെറി

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായി ശോഭ സുരേന്ദ്രന്റെ മുഖം കറുപ്പിക്കൽ തുടരവേ, മുന്നണി വിടാനുള്ള നീക്കവുമായി ബിഡിജെഎസ്. കേരളത്തില് എന്ഡിഎയുടെ പ്രധാന ഘടകകക്ഷിയാണ് ബിജെപിയോട് ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കാൻ നീക്കം നടത്തുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയതോടെ മുന്നണി ശക്തപ്പെടുത്താന് ശ്രമിക്കുന്ന കോണ്ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്ച്ച നടത്തിയെന്നാണ് സൂചനകൾ. സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ബിഡിജെഎസിലേക്ക് പോകാന് സോഭ സുരേന്ദ്രന് നീക്കം നടത്തിയേക്കുമെന്ന സംശയവും ബിജെപിയിലെ ചില നേതാക്കള്ക്കുണ്ട്. അടുത്ത …
 

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായി ശോഭ സുരേന്ദ്രന്റെ മുഖം കറുപ്പിക്കൽ തുടരവേ, മുന്നണി വിടാനുള്ള നീക്കവുമായി ബിഡിജെഎസ്.

കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയാണ് ബിജെപിയോട് ഇടഞ്ഞ് സഖ്യം ഉപേക്ഷിക്കാൻ നീക്കം നടത്തുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയതോടെ മുന്നണി ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നാണ് സൂചനകൾ.

സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ബിഡിജെഎസിലേക്ക് പോകാന്‍ സോഭ സുരേന്ദ്രന്‍ നീക്കം നടത്തിയേക്കുമെന്ന സംശയവും ബിജെപിയിലെ ചില നേതാക്കള്‍ക്കുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപിയിൽ നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് നിരന്തരം ആരോപിച്ചിരുന്ന ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ. ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തുന്ന കലാപത്തിനൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബിജെപിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുകയാണ്.