LogoLoginKerala

ന്യൂസിലാൻഡ് മന്ത്രിസഭയിലേക്ക് പ്രിയങ്കാ രാധാകൃഷ്ണന്‍

ന്യൂസിലാന്റിലെ ജസീന്ത ആര്ഡേന് മന്ത്രിസഭയില് മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണന്. ഇത് ആദ്യമായാണ് ന്യൂസിലാന്റില് ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂര് സ്വദേശിയായ പ്രിയങ്ക സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ തൊഴില് സഹമന്ത്രി ചുമതലയും നല്കിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയില് മന്ത്രിയായിരുന്ന ജെന്നി സെയില്സയുടെ പേഴ്സണല് സെക്രട്ടറിയായിരുന്നു പ്രിയങ്ക. 14 വര്ഷമായി ലേബര് പാര്ട്ടിയില് പ്രവര്ത്തിക്കുന്ന പ്രിയങ്ക ലേബർ പാർട്ടിയുടെ രണ്ടാമത്തെ ടേമില് അസിസ്റ്റന്റ് സ്പീക്കര് പദവിയും വഹിച്ചിരുന്നു. …
 

ന്യൂസിലാന്റിലെ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണന്‍. ഇത് ആദ്യമായാണ് ന്യൂസിലാന്റില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ തൊഴില്‍ സഹമന്ത്രി ചുമതലയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്ക ലേബർ പാർട്ടിയുടെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍/ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സാണ് ഭര്‍ത്താവ്.