LogoLoginKerala

ലൈഫ് മിഷൻ അഴിമതി; സ്വപ്നയും പ്രതിപട്ടികയിൽ

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ് പ്രതിയായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് കേസിൽ അഞ്ചാം പ്രതി. വിജിലൻസാണ് കേസിൽ ശിവശങ്കറിനെ പ്രതി ചേർത്തത്. ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്തു൦ സന്ദീപ് നായരും ലൈഫ് മിഷൻ കേസിലെ പ്രതിപട്ടികയിലുണ്ട്. അതേസമയം, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ഇതിനായി വിജിലൻസ് സംഘം ജയിലിലെത്തി. ആദ്യമായാണ് സ്വപ്നയെ വിജിലൻസ് ചോദ്യം …
 

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ് പ്രതിയായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് കേസിൽ അഞ്ചാം പ്രതി. വിജിലൻസാണ് കേസിൽ ശിവശങ്കറിനെ പ്രതി ചേർത്തത്.

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്തു൦ സന്ദീപ് നായരും ലൈഫ് മിഷൻ കേസിലെ പ്രതിപട്ടികയിലുണ്ട്. അതേസമയം, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.

ഇതിനായി വിജിലൻസ് സംഘം ജയിലിലെത്തി. ആദ്യമായാണ് സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. എം. ശിവശങ്കറിന്റെ ഇടപാടിനെ കുറിച്ചും കമ്മീഷൻ ലഭിച്ചതും സംബന്ധിച്ച വിവരങ്ങളാകും വിജിലൻസ് ചോദിച്ചറിയുക.