LogoLoginKerala

ലൈഫ് മിഷൻ; സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ തേടാനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും അന്വേഷണവുമായി വിജിലൻസ് മുന്നോട്ടു പോവുകയാണ്. നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചയുടൻ വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്തത് സർക്കാരിനെ രക്ഷിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു.
 

വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ തേടാനാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്.

സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും അന്വേഷണവുമായി വിജിലൻസ് മുന്നോട്ടു പോവുകയാണ്. നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചയുടൻ വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്തത് സർക്കാരിനെ രക്ഷിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു.