LogoLoginKerala

ജോസിനെ കൈവിട്ട് കെ എം മാണിയുടെ വിശ്വസ്തൻ

കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തില് പ്രതിഷേധിച്ചുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോണ്ഗ്രസ് മുതിര്ന്ന നേതാവും കോട്ടയം മുന് ജില്ലാ പ്രസിഡണ്ടുമായിരുന്ന ഇജെ അഗസ്തി ഇന്ന് പിജെ ജോസഫ് പക്ഷത്തിനൊപ്പം ചേരും. അഗസ്തിയെ ഇന്ന് തന്നെ ജില്ലാ യുഡിഎഫ് ചെയര്മാനാക്കുമെന്നാണ് സൂചന.മോന്സ് ജോസഫ് എംഎല്എയാണ് യുഡിഎഫിന്റെ താല്ക്കാലിക ചുമതല വഹിക്കുന്നത്. ഇന്ന് നടക്കുന്ന യുഡിഎഫ് ജില്ലാ യോഗത്തില് അഗസ്തി പങ്കെടുക്കും. 25 വര്ഷം കേരളാ കോണ്ഗ്രസ് എം കോട്ടയം ജില്ലാ …
 

കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും കോട്ടയം മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന ഇജെ അഗസ്തി ഇന്ന് പിജെ ജോസഫ് പക്ഷത്തിനൊപ്പം ചേരും.

അഗസ്തിയെ ഇന്ന് തന്നെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കുമെന്നാണ് സൂചന.മോന്‍സ് ജോസഫ് എംഎല്‍എയാണ് യുഡിഎഫിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. ഇന്ന് നടക്കുന്ന യുഡിഎഫ് ജില്ലാ യോഗത്തില്‍ അഗസ്തി പങ്കെടുക്കും.

25 വര്‍ഷം കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ ജെ അഗസ്തി കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. 2017 ല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണയോടെ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് അഗസ്തി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയെങ്കിലും പാര്‍ട്ടിയില്‍ സജീവമായിരുന്നു.എന്നാല്‍ പിന്നീട് ജോസ് കെ മാണി യു ഡിഎഫില്‍ നിന്ന് പൂര്‍ണ്ണമായി അകന്നതോടെയാണ് അഗസ്തി ജോസ് കെ മാണിയുമായി അകന്നത് .ജോസ് കെ മാണി മുന്നണിയുടെ എൽഡിഎഫ് പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.