LogoLoginKerala

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 4138 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 7108 പേർക്ക് രോഗമുക്തി. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര് നിലവില് ചികിത്സയിലുണ്ട്. 3599 പേര്ക്ക് സമ്പര്ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര് ആരോഗ്യപ്രവര്ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില് 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 …
 

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 7108 പേർക്ക്‌ രോഗമുക്തി. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

കോഴിക്കോട് -576
എറണാകുളം -518
ആലപ്പുഴ -498
മലപ്പുറം -467
തൃശൂര്‍ -433
തിരുവനന്തപുരം -361
കൊല്ലം -350
പാലക്കാട് -286
കോട്ടയം -246
കണ്ണൂര്‍ -195
ഇടുക്കി -60
കാസര്‍ഗോഡ് -58
വയനാട് -46
പത്തനംതിട്ട -44

21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

കോഴിക്കോട് -541
എറണാകുളം -407
ആലപ്പുഴ -482
മലപ്പുറം -440
തൃശൂര്‍ -420
തിരുവനന്തപുരം -281
കൊല്ലം -339
പാലക്കാട് -133
കോട്ടയം -244
കണ്ണൂര്‍ -135
ഇടുക്കി -53
കാസര്‍ഗോഡ് -54
വയനാട് -42
പത്തനംതിട്ട -28

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -507
കൊല്ലം -553
പത്തനംതിട്ട -228
ആലപ്പുഴ -793
കോട്ടയം -334
ഇടുക്കി -78
എറണാകുളം -1093
തൃശൂര്‍ -967
പാലക്കാട് -463
മലപ്പുറം -945
കോഴിക്കോട് -839
വയനാട് -72
കണ്ണൂര്‍ -93
കാസര്‍ഗോഡ് -143