LogoLoginKerala

ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി സിനിമാലോകം

മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന് ഇന്ന് നാൽപ്പത്തിനാലാം പിറന്നാളാണ്. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. യുവനടന്മാരും നടിമാരുമെല്ലാം കുഞ്ചാക്കോ ബോബന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. താരം ജയസൂര്യ ചാക്കോച്ചന് ആശംസകൾ നേർന്നുകൊണ്ട് കുറിച്ചിരിക്കുന്നത് ‘ഹാപ്പി ബർത്ത് ഡേ ഗുഞ്ചാക്കോ ഗോപാ’ എന്നാണ്. മഞ്ജുവാര്യർ, ജോജു ജോർജ്ജ്, അനു സിതാര, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, സംവിധായകൻ മിഥുൻ മാനുവേൽ, നടി നവ്യ നായർ തുടങ്ങി നിരവധി …
 

മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന് ഇന്ന് നാൽപ്പത്തിനാലാം പിറന്നാളാണ്. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. യുവനടന്മാരും നടിമാരുമെല്ലാം കുഞ്ചാക്കോ ബോബന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

താരം ജയസൂര്യ ചാക്കോച്ചന് ആശംസകൾ നേർന്നുകൊണ്ട് കുറിച്ചിരിക്കുന്നത് ‘ഹാപ്പി ബർത്ത് ഡേ ഗുഞ്ചാക്കോ ഗോപാ’ എന്നാണ്.

മഞ്ജുവാര്യർ, ജോജു ജോർജ്ജ്, അനു സിതാര, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, സംവിധായകൻ മിഥുൻ മാനുവേൽ, നടി നവ്യ നായർ തുടങ്ങി നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ചാക്കോച്ചൻ നായകനാകുന്ന രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. ‘മോഹൻ കുമാർ ഫാൻസ്’, ‘നിഴൽ’ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് “മോഹന്‍കുമാര്‍ ഫാന്‍സ്‌”. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിക്കുന്ന ചിത്രമാണ് നിഴൽ. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി സിനിമാലോകം ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി സിനിമാലോകം