LogoLoginKerala

ഹിന്ദി മ്യൂസിക് ആൽബവുമായി ഒമർ ലുലു

ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ ഒമർ ലുലു മ്യൂസിക് ആൽബവുമായി രംഗത്ത്. ടി.സീരിസ് കമ്പനി പുറത്തിറക്കുന്ന ഒമർ ലുലു ഒരുക്കുന്ന ആദ്യ സംഗീത ആൽബത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുകയാണ്. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമിക്കുന്ന ഈ മ്യൂസിക് വീഡിയോയിൽഅജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മോഡലുകളും ആൽബത്തിന്റെ ഭാഗമാകുന്നു. ഒമര് ലുലുവിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് ആയ ഈ ആല്ബം …
 

ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാർ ലൗ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ ഒമർ ലുലു മ്യൂസിക് ആൽബവുമായി രംഗത്ത്.

ടി.സീരിസ് കമ്പനി പുറത്തിറക്കുന്ന ഒമർ ലുലു ഒരുക്കുന്ന ആദ്യ സംഗീത ആൽബത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുകയാണ്.

വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമിക്കുന്ന ഈ മ്യൂസിക് വീഡിയോയിൽഅജ്‌മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മോഡലുകളും ആൽബത്തിന്റെ ഭാഗമാകുന്നു.

ഒമര്‍ ലുലുവിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് ആയ ഈ ആല്‍ബം അഡാര്‍ ലൗ പോലെ മറ്റൊരു ട്രെന്‍ഡ്‌സെറ്റര്‍ മ്യൂസിക് വീഡിയോ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചങ്ക്‌സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിതാര ഉള്‍പ്പടെ ഉള്ള ഇന്നത്തെ മെയ്ന്‍സ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നല്‍കിയ വിശാഖ് പിവിയാണ് കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്.

ജുബൈർ മുഹമ്മദാണ് സംഗീതസംവിധായകൻ. ശാഖ് പി.വി. കാസ്റ്റിങ്‌ ഡയറക്ടറും മുസ്തഫ അബൂബക്കർ ഛായാഗ്രഹണവും നിർവഹിക്കുന്നു.

https://www.facebook.com/omarlulu/photos/a.371767193220044/1122337014829721/