LogoLoginKerala

ബിനീഷ് കോടിയേരി; ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തിലേക്ക്

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തുടര്ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരി എന്ഫോഴ്സമെന്റ് ഓഫീസിലെത്തി. ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടെന്നും കടുത്ത സമ്മര്ദം നേരിടുന്നതായും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും സംബന്ധിച്ച് ഇനിയുള്ള മണിക്കൂറുകള് ഏറെ നിര്ണായകമാണ്. കസ്റ്റഡി സമയം അവസാനിക്കാനിരിക്കെ ഇ.ഡിയുടെയും നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെയും തുടര് നീക്കങ്ങള് എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. അതേസമയം ബിനീഷ് കോടിയേരി ഇന്ന് ഹൈക്കോടതിയില് ജാമ്യഹര്ജി സമര്പ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
 

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്സമെന്റ് ഓഫീസിലെത്തി. ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടെന്നും കടുത്ത സമ്മര്‍ദം നേരിടുന്നതായും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബിനീഷ് കോടിയേരിയെയും സിപി.എമ്മിനെയും സംബന്ധിച്ച് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്. കസ്റ്റഡി സമയം അവസാനിക്കാനിരിക്കെ ഇ.ഡിയുടെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെയും തുടര്‍ നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. അതേസമയം ബിനീഷ് കോടിയേരി ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.