LogoLoginKerala

സ്ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിക്കടി രാഷ്ട്രീയ നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കേരളപ്പിറവി ദിനത്തിൽപോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന നീചമായ പരമാർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാലും അനുവദിക്കാൻ പാടില്ലയെന്നും ജോസഫൈൻ പറഞ്ഞു. സർക്കാരിനെതിരെ വഞ്ചനാ ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ബലാത്സംഗത്തിനിരയായാൽ ഒന്നുകിൽ ആ സ്ത്രീ …
 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിക്കടി രാഷ്ട്രീയ നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കേരളപ്പിറവി ദിനത്തിൽപോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന നീചമായ പരമാർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാലും അനുവദിക്കാൻ പാടില്ലയെന്നും ജോസഫൈൻ പറഞ്ഞു.

സർക്കാരിനെതിരെ വഞ്ചനാ ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ബലാത്സംഗത്തിനിരയായാൽ ഒന്നുകിൽ ആ സ്ത്രീ മരിക്കും അല്ലെങ്കിൽ അത് ആവർത്തിക്കാതെ നോക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ തന്റെ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം മുള്ളപ്പള്ളിയുടെ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും രാഗത്തെത്തി. മുല്ലപ്പള്ളിയുടെ മാനസിക നിലയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മുൻപ് ആരോഗ്യമന്ത്രിക്കെതിരെ പരാമർശം നടത്തി വിവാദമയെങ്കിലും അത് പിൻവലിക്കാൻ മുല്ലപ്പള്ളി തയ്യാറായിരുന്നില്ല.