LogoLoginKerala

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെച്ച് ഹൈക്കോടതി

നടിയെ അക്രമിച്ച കേസില് വിചാരണ നിര്ത്തിവെക്കാന് ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്ത്തിവെക്കാനാണ് നിര്ദേശം. ഇതൊരു താത്ക്കാലിക നടപടിയാണെന്നാണ് റിപ്പോർട്ടുകൾ. ഇരയെ അടക്കം മണിക്കൂറുകളോളം ക്രോസ്സ് വിസ്താരത്തിന് ഇരയാക്കി എന്നും ആരോപണമുണ്ട്. നടിയുടെയും സര്ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ സമയബന്ധിതമായി പൂർത്തിയാകാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ കേസ് ഇതുവരെ തീര്പ്പാക്കിയിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടേയും …
 

നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. ഇതൊരു താത്ക്കാലിക നടപടിയാണെന്നാണ് റിപ്പോർട്ടുകൾ.

ഇരയെ അടക്കം മണിക്കൂറുകളോളം ക്രോസ്സ് വിസ്താരത്തിന് ഇരയാക്കി എന്നും ആരോപണമുണ്ട്. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ സമയബന്ധിതമായി പൂർത്തിയാകാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ചയാണ് ഉണ്ടായെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ്  സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി നൽകുന്നതിന്  മുൻപ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി. എന്നാൽ ഇത് രേഖപ്പെടുത്താൻ വിചാരണക്കോടതി തയ്യാറായില്ലെന്നാണ് ആരോപണം.