LogoLoginKerala

തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പ്രത്യേക ഫോർമുലയുമായി എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില് കോട്ടയത്ത് പ്രത്യേക ധാരണയുമായി എല്ഡിഎഫ്. ജോസ് കെ മാണി വിഭാഗം ഉള്പ്പെടെയുള്ള കക്ഷികളുടെ സിറ്റിങ്ങ് സീറ്റുകള് അവരവര്ക്ക് തന്നെ നല്കാന് ഇടതുമുന്നണിയുടെ ജില്ലാ യോഗത്തില് ധാരണയായി. മത്സരിച്ചു വിജയിച്ച സീറ്റുകളില് അതത് പാര്ട്ടികള് തന്നെ മത്സരിക്കും. മാനദണ്ഡത്തില് പാര്ട്ടികള് മാറ്റം ആവശ്യപ്പെട്ടാല് ഉഭയകക്ഷി ചര്ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് നിർദ്ദേശം. മുന്നണിയിലേക്ക് പുതിയ കക്ഷികള് വരുമ്പോള് നിലവിലുള്ള പാര്ട്ടികളില് നിന്ന് വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന് വാസവന് പറഞ്ഞു. …
 

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ കോട്ടയത്ത് പ്രത്യേക ധാരണയുമായി എല്‍ഡിഎഫ്. ജോസ് കെ മാണി വിഭാഗം ഉള്‍പ്പെടെയുള്ള കക്ഷികളുടെ സിറ്റിങ്ങ് സീറ്റുകള്‍ അവരവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയുടെ ജില്ലാ യോഗത്തില്‍ ധാരണയായി.

മത്സരിച്ചു വിജയിച്ച സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ തന്നെ മത്സരിക്കും. മാനദണ്ഡത്തില്‍ പാര്‍ട്ടികള്‍ മാറ്റം ആവശ്യപ്പെട്ടാല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് നിർദ്ദേശം. മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ വരുമ്പോള്‍ നിലവിലുള്ള പാര്‍ട്ടികളില്‍ നിന്ന് വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു.

നാളെ എല്‍ഡിഎഫ് നിയോജക മണ്ഡല യോഗങ്ങള്‍ ആരംഭിക്കാനും ജില്ലാ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. നവംബര്‍ മൂന്നിന് മുന്‍പായി മുന്‍സിപ്പല്‍, പഞ്ചായത്ത്, വാര്‍ഡ് തല യോഗങ്ങള്‍ നടത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള പ്രകടനപത്രികകള്‍ പുറത്തിറക്കും. വാര്‍ഡ് തലം വരെയുള്ള യോഗങ്ങള്‍ക്ക് ശേഷം വീണ്ടും ജില്ലാ യോഗം ചേരാനും കോട്ടയം ജില്ലാ എല്‍ഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.