LogoLoginKerala

തൃശൂരിൽ കണ്ടെയ്‌നർ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂർ | കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറി ഡ്രൈവറും കൂത്താട്ടുകുളം സ്വദേശിയുമായ ജിനീഷാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണ്ണുത്തി/വടക്കാഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപമായാണ് അപകടം ഉണ്ടായത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നാലു ചരക്ക് ലോറികൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
 

തൃശൂർ | കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്‌നർ ലോറി ഡ്രൈവറും കൂത്താട്ടുകുളം സ്വദേശിയുമായ ജിനീഷാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മണ്ണുത്തി/വടക്കാഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപമായാണ് അപകടം ഉണ്ടായത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നാലു ചരക്ക് ലോറികൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.