LogoLoginKerala

പിതൃസഹോദരൻ മർദിച്ചു: അഞ്ച് വയസ്സുകാരന്റെ തലയോട്ടി പൊട്ടി

ഇടുക്കി ഉണ്ടപ്ലാവില് അസം സ്വദേശിയായ കുട്ടിക്ക് പിതൃസഹോദരന്റെ ക്രൂരമര്ദനം. കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ട്. പ്രതി പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. ഇന്നലെ വൈകുന്നേരം ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടി തൊടുപുഴയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മർദിച്ച ആളെ വധശ്രമത്തിന് …
 

ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ കുട്ടിക്ക് പിതൃസഹോദരന്‍റെ ക്രൂരമര്‍ദനം. കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ട്. പ്രതി പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിർത്തണമെന്ന് ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും നാട്ടുകാർ പറ‍ഞ്ഞു.

മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. ഇന്നലെ വൈകുന്നേരം ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ കുട്ടി തൊടുപുഴയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മർദിച്ച ആളെ വധശ്രമത്തിന് കേസെടുത്ത പോലീസ് കസ്റ്റഡിയിൽ എടുത്തു