
മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയുടേയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെയും അറസ്റ്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് ഇരട്ട പ്രഹരമാണ് സര്ക്കാരിനേല്പ്പിച്ചത്.
ശിവശങ്കറിനെയും ബിനീഷിനെയും തള്ളിപ്പറഞ്ഞാലും എത്രനാൾ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെമെന്നതിൽ എൽഡിഎഫ് ഒന്നടങ്കം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.
ഇപ്പോഴിതാ സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി കേന്ദ്ര ഏജന്സികള് ചോദ്യം ചെയ്തേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണ ഏജൻസികൾ ഇനി ഏതു വഴിക്ക് തിരിയുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.