LogoLoginKerala

നടുറോഡില്‍ ജെട്ടി ചലഞ്ച്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ | ഗവ.മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ‘ചലഞ്ച് ’ നടത്തിയത്. തുടർന്ന് നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് മന്ത്രി ജി. സുധാകരനെയും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ.യെയും അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിൽ ഡോക്ടർ സ്പെൻഷനിലായി. ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്’ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് ഡിഎംഇ ഡോ. റംലാബീവിക്ക് നൽകിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്ണകുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സംഭവം …
 

തൃശൂർ | ഗവ.മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ‘ചലഞ്ച് ’ നടത്തിയത്.

തുടർന്ന് നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് മന്ത്രി ജി. സുധാകരനെയും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ.യെയും അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിൽ ഡോക്ടർ സ്‍പെൻഷനിലായി.

ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്’ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് ഡിഎംഇ ഡോ. റംലാബീവിക്ക് നൽകിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്ണകുമാറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടർന്ന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കൃഷ്ണകുമാർ പ്രിൻസിപ്പലിന് അപേക്ഷ നൽകി.

ഈ മാപ്പപേക്ഷയുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ ആറംഗ അടിയന്തര കമ്മിറ്റി ചേർന്നാണ് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ് റിപ്പോർട്ട് തിരുവനന്തപുരത്തെ ഡിഎംഇക്ക് കൈമാറിയത്. ഇത് വിശദമായി പരിശോധിച്ചശേഷമാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്.

ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ റോഡിൽ കുഴികളുണ്ടെന്നു പറഞ്ഞാണ് ഡോക്ടർ നടുറോഡിൽ വാഹനം നിർത്തി അടിവസ്ത്രം ഉരിഞ്ഞ് ‘ജട്ടി ചലഞ്ച്’ നടത്തിയത്. തുടർന്ന് വീഡിയോ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

ഡോക്ട്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും എംഎൽഎയും ഉൾപ്പെടെ നിരവധിപേർ ഉന്നത മെഡിക്കൽകോളേജ് അധികാരികൾക്കും പൊലീസിനും പരാതി നൽകി. ഇതേത്തുടർന്നാണ് സസ്‌പെൻഷൻ.