LogoLoginKerala

വിചാരണക്കോടതി മാറ്റണം; നടിയുടെ ഹർജി ഇന്ന്

ആക്രമിക്കപ്പെട്ട കേസില് വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില് നിലവില് വാദം കേള്ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്പ്പിച്ച ഹര്ജിയിലെ ആരോപണം. കേസില് വിസ്താരം നടക്കുമ്പോള് പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്ജയില് പറയുന്നു. കേസുമായി ബന്ധപ്പെട്ട് അസാധാരണ ഹര്ജിയുമാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയുടെ ഈ ആവശ്യത്തെ പ്രോസിക്യൂഷനും അനുകൂലിക്കുന്നുണ്ട്. സ്പെഷ്യല് പ്രോസിക്യൂട്ടറേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള സംസാരം പോലും കോടതിയിലുണ്ടായെന്ന് ഹര്ജിയില് …
 

ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം. കേസില്‍ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്ത് നിന്നും മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് അസാധാരണ ഹര്‍ജിയുമാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയുടെ ഈ ആവശ്യത്തെ പ്രോസിക്യൂഷനും അനുകൂലിക്കുന്നുണ്ട്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള സംസാരം പോലും കോടതിയിലുണ്ടായെന്ന് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്ത നേരത്ത് ഊമക്കത്ത് വായിക്കപ്പെട്ടെന്നും നീതിപൂര്‍വ്വമായ യാതൊരു വിശദീകരണവുമില്ലാതെ മനപ്പൂര്‍വ്വം വിചാരണയുടെ ചില ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇത് അടിസ്ഥാനരഹിതമാണെന്നും വാസ്തവവിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ പരാമര്‍ശം. പല പ്രധാനവസ്തുതകളും കോടതിയില്‍ രേഖപ്പെടുത്തിയില്ല. ഇത് മനപ്പൂര്‍വ്വമാണ്. ധാരാളം അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചതെന്നും ഇത് നിയന്ത്രിക്കാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ആരോപിച്ചിരുന്നു.