LogoLoginKerala

ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരി ആറാം പ്രതി; നർക്കോട്ടിക്‌സ് ബ്യൂറോ കേസെടുക്കും

ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി ആറാം പ്രതി. ലഹരിമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബിനീഷ് കോടിയേരിക്കെതിരെ കേസ് എടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ലഹരി മരുന്ന് കേസില് അറസ്റ്റിലായി ജയിലില് കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടത്തിയിരുന്നു. മയക്കുമരുന്ന് വില്പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷിക്കും. ബിനീഷിനെ കസ്റ്റഡിയില് കിട്ടാന് കോടതിയെ സമീപിക്കുമെന്നും എന്സിബി ഉദ്യോഗസ്ഥര് അറിയിച്ചു. ബിനീഷ് കോടിയേരി നിര്ദ്ദേശിച്ചത് പ്രകാരമാണ് മറ്റുള്ളവര് ബിസിനസില് …
 

ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി ആറാം പ്രതി. ലഹരിമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷ് കോടിയേരിക്കെതിരെ കേസ് എടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടത്തിയിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിനീഷ് കോടിയേരി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് ഇഡിയ്ക്ക് നല്‍കിയ മൊഴിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ഏറ്റവും വലിയ തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ഇഡി നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് അനൂപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് വേണ്ടി അനൂപ് 50 ലക്ഷം രൂപ സമാഹരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. നിരവധി മലയാളികളും അനൂപിന് പണം നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ ബിനാമി ഇടപാടുകളേക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്.