ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും
ബംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. ബിനീഷിന് ലഹരിമരുന്ന് കേസില്‍ ബന്ധം കണ്ടെത്തിയാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.
ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം സുരക്ഷയെ മുന്‍നിര്‍ത്തി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ലഹരി മരുന്ന് ഇടപാട് നടത്താനുളള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുളള പങ്ക് എന്താണ് തുടങ്ങിയ വിവരങ്ങളാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച് വരുന്നത്. മുന്‍പ് അറസ്റ്റിലായ അനൂപിന്റെ മൊഴിയെ തുടര്‍ന്നാണ് ബിനീഷിന് കുരുക്ക് മുറുകിയത്. ബിനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 20 പേര് പണം മുടക്കി എന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി.