LogoLoginKerala

തൃശൂർക്കാർക്ക് ഇനി ടോളില്ലാ യാത്ര

തൃശൂർക്കാർക്ക് ഇനി ടോളില്ലാ യാത്ര. പുതുക്കാട് മണലിപ്പുഴയ്ക്കുകുറുകെയുള്ള പുലക്കാട്ടുകര പാലം യാഥാർഥ്യമാകുന്നു. കാൽനൂറ്റാണ്ടിലേറെയുള്ള ആവശ്യം നിറവേറിയതോടെ ദേശീയപാതയിൽനിന്ന് അൽപ്പം തിരിഞ്ഞ് ഈ വീതിയേറിയ പാലത്തിലൂടെ ടോൾ നൽകാതെ യാത്ര ചെയ്യാം. അപ്രോച്ച് റോഡുകളുടെ നിർമാണംകൂടി പൂർത്തീകരിച്ച് ഡിസംബറിൽത്തന്നെ പാലം തുറന്നുകൊടുക്കുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. Also Read: ഒരാഴ്ച കൊണ്ട് ആറായിരം കടന്ന് കോവിഡ് കേസുകൾ; തൃശൂര് ജില്ലയിൽ വ്യാപനം അതിരൂക്ഷം നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും 4.35 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളെ …
 

തൃശൂർക്കാർക്ക് ഇനി ടോളില്ലാ യാത്ര. പുതുക്കാട് മണലിപ്പുഴയ്ക്കുകുറുകെയുള്ള പുലക്കാട്ടുകര പാലം യാഥാർഥ്യമാകുന്നു. കാൽനൂറ്റാണ്ടിലേറെയുള്ള ആവശ്യം നിറവേറിയതോടെ ദേശീയപാതയിൽനിന്ന് അൽപ്പം തിരിഞ്ഞ് ഈ വീതിയേറിയ പാലത്തിലൂടെ ടോൾ നൽകാതെ യാത്ര ചെയ്യാം. അപ്രോച്ച് റോഡുകളുടെ നിർമാണംകൂടി പൂർത്തീകരിച്ച് ഡിസംബറിൽത്തന്നെ പാലം തുറന്നുകൊടുക്കുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

Also Read: ഒരാഴ്ച കൊണ്ട് ആറായിരം കടന്ന് കോവിഡ് കേസുകൾ; തൃശൂര്‍ ജില്ലയിൽ വ്യാപനം അതിരൂക്ഷം

നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും 4.35 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർഥ്യമാകുന്നത്. ഇതുവഴി കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാനേ കഴിഞ്ഞിരുന്നുള്ളൂ. പ്രകൃതിക്ക് കോട്ടംതട്ടാതെ പ്രദേശത്ത് വീതിയേറിയ പാലം നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.

Also Read: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും; മാസ്സ് ഡയലോഗുമായി SG

തൃശൂരിൽനിന്ന് ഒല്ലൂർവഴി ദേശീയപാതയിൽ പ്രവേശിച്ച് പാലത്തിന്റെ അടിവശത്തുകൂടി നെന്മണിക്കരവഴി കയറിയാൽ പുലക്കാട്ടുകര പാലത്തിലെത്താം. തുടർന്ന് ആമ്പല്ലൂർവഴി വീണ്ടും ദേശീയപാതയിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് യാത്രചെയ്യാം. രണ്ടുവരിയായിത്തന്നെ വഹനങ്ങൾക്ക് തിരിച്ചും ഇതുവഴി യാത്ര ചെയ്യാനാകും. ഇതോടെ പകൽകൊള്ള നടക്കുന്ന പാലിയേക്കര ടോൾപ്ലാസയിലെ അന്യായ ടോൾ പിരിവിൽനിന്നും വാഹനക്കുരുക്കിൽനിന്നും ഒഴിവായി ഏവർക്കും സുഗമമായി ഈ പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും.

Also Read: 18 കോടി ബഡ്‌ജറ്റിൽ മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ ചിത്രം