LogoLoginKerala

18 കോടി ബഡ്‌ജറ്റിൽ മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ ചിത്രം

വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ, ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മാസ്സ് എന്റർടൈനർ ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റിൽ. തെന്നിന്ത്യൻ സുന്ദരി ശ്രദ്ധ ശ്രീനാഥ് നായികാവേഷത്തിൽ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. നിരവധി ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് ശേഷം നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് …
 

വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ, ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മാസ്സ് എന്റർടൈനർ ഒരുങ്ങുന്നത് 18 കോടി ബഡ്ജറ്റിൽ. തെന്നിന്ത്യൻ സുന്ദരി ശ്രദ്ധ ശ്രീനാഥ് നായികാവേഷത്തിൽ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. നിരവധി ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.

മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് ശേഷം നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് സംവിധായകൻ ഉണ്ണിക്കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്ന മറ്റു ചിത്രങ്ങൾ.