LogoLoginKerala

ഒരാഴ്ച കൊണ്ട് ആറായിരം കടന്ന് കോവിഡ് കേസുകൾ; തൃശൂര്‍ ജില്ലയിൽ വ്യാപനം അതിരൂക്ഷം

ഏഴു ദിവസം കൊണ്ട് ആറായിരത്തിലേറെ കോവിഡ് രോഗികള് വന്നതോടെ തൃശൂര് ജില്ലയില് നിയന്ത്രണം ശക്തമാക്കി. തൊണ്ണൂറ്റിനാലു തദ്ദേശ സ്ഥാപന പ്രദേശങ്ങളില് നിയന്ത്രണം കടുപ്പിച്ചു. സാമൂഹിക അകലം പാലിക്കുന്നതില് വീഴ്ചയുണ്ടെന്ന് ജില്ലാ കലക്ടര് എസ്.ഷാനവാസ് മുന്നറിയിപ്പ് നല്കി. ജില്ലയിലെ മുപ്പതു തദ്ദേശസ്ഥാപന പ്രദേശങ്ങളെ ക്രിറ്റിക്കൽ കണ്ടൈൻമെന്റ് സോണാക്കി മാറ്റി. ഈ പ്രദേശങ്ങളില് നിയന്ത്രണങ്ങള് കൂടും. കടകള് ഏഴു മണിക്കു ശേഷം തുറക്കാന് അനുവദിക്കില്ല. ഉച്ചഭാഷണിയിലൂടെ നിയന്ത്രണങ്ങള് പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അവശ്യ സര്വീസില് ഉള്പ്പെട്ട കടകള് മാത്രമേ അനുവദിക്കൂ. സാമൂഹിക …
 

ഏഴു ദിവസം കൊണ്ട് ആറായിരത്തിലേറെ കോവിഡ് രോഗികള്‍ വന്നതോടെ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കി. തൊണ്ണൂറ്റിനാലു തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് മുന്നറിയിപ്പ് നല്‍കി.

ജില്ലയിലെ മുപ്പതു തദ്ദേശസ്ഥാപന പ്രദേശങ്ങളെ ക്രിറ്റിക്കൽ കണ്ടൈൻമെന്റ് സോണാക്കി മാറ്റി. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടും. കടകള്‍ ഏഴു മണിക്കു ശേഷം തുറക്കാന്‍ അനുവദിക്കില്ല. ഉച്ചഭാഷണിയിലൂടെ നിയന്ത്രണങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട കടകള്‍ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നതില്‍ ജില്ലയിലെമ്പാടും വീഴ്ച സംഭവിച്ചതാണ് കോവിഡ് വ്യാപനം ഇത്രയും ഗുരുതരമാക്കിയത്.

രണ്ടേമുക്കാല്‍ ലക്ഷം പേരുടെ സാംപിളുകളാണ് ഇതുവരെ ജില്ലയില്‍ പരിശോധിച്ചത്. മുപ്പത്തിയാറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപത്തി ആറായിരം പേരും രോഗമുക്തി നേടിയത് മാത്രമാണ് നിലവിൽ ആശ്വാസകരമായ വാർത്ത