LogoLoginKerala

സ്വർണക്കടത്ത്; എം ശിവശങ്കര്‍ അഞ്ചാം പ്രതി

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് അഞ്ചാം പ്രതി. ശിവശങ്കറിനെ 7 ദിവസത്തേക്ക് ഇഡി കസ്റ്റഡിയില് വിട്ടു എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ശിവശങ്കറിനെ പകല് 9 മുതല് വൈകുന്നേരം 6 വരെ മാത്രം ചോദ്യം ചെയണമെന്നാണ് കോടതി നിര്ദേശം. അതിന് ശേഷം വിശ്രമം അനുവദിക്കണം. കസ്റ്റഡി സമയത്ത് ചോദ്യം ചെയ്യല് തടസപ്പെടാതെ ആവശ്യമെങ്കില് ആയൂര്വേദ ചികിത്സ നല്കാമെന്നും കോടതി നിര്ദേശിച്ചു. ഇന്ന് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി.

ശിവശങ്കറിനെ 7 ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ശിവശങ്കറിനെ പകല്‍ 9 മുതല്‍ വൈകുന്നേരം 6 വരെ മാത്രം ചോദ്യം ചെയണമെന്നാണ് കോടതി നിര്‍ദേശം. അതിന് ശേഷം വിശ്രമം അനുവദിക്കണം. കസ്റ്റഡി സമയത്ത് ചോദ്യം ചെയ്യല്‍ തടസപ്പെടാതെ ആവശ്യമെങ്കില്‍ ആയൂര്‍വേദ ചികിത്സ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ന് 10-30 ഓടെയായിരുന്നു ശിവശങ്കറിനെ കോടതില്‍ ഹാജരാക്കിയത്. തന്നെ ഗുരുതരമായി ചോദ്യം ചെയ്യരുതെന്ന് ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തരമായ ചോദ്യം ചെയ്യല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്നും തന്റെ ചികിത്സ ഇഡി കസ്റ്റഡിയോടെ മുടങ്ങിയെന്നും ശിവശങ്കര്‍ കോടതിയില്‍ ആരോപിച്ചു.