LogoLoginKerala

സൂപ്പർഹിറ്റ് സിനിമകളുടെ ശിൽപ്പി ജോൺപോളിന്‌ ഇന്ന്‌ 70

മലയാളത്തിന് പുതിയ ഭാവുകത്വം സമ്മാനിച്ച നിത്യഹരിത സിനിമകളുടെ ശിൽപ്പി ജോൺപോളിന് ഇന്ന് എഴുപത്. 1980ൽ ഭരതന്റെ ചാമരം എന്ന ഹിറ്റ് സിനിമയിലൂടെ കടന്നുവന്ന ജോൺപോൾ ഇതുവരെ നൂറോളം സിനിമകൾക്ക് തിരക്കഥകളുടെ കരുത്ത് പകർന്നു. കഴിഞ്ഞവർഷം കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ ആണ് ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം. എഴുപതിന്റെ ചെറുപ്പം എഴുത്തിനായി മാറ്റിവച്ച ജോൺപോൾ മലയാള സിനിമയുടെ ആദ്യ 25 വർഷത്തെ ചരിത്രം വരച്ചിടുന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്. ജോൺപോളിന്റെ ഓർമ വിചാരം എന്ന പുസ്തകമാണ് സപ്തതി നിറവിൽ …
 

മലയാളത്തിന്‌ പുതിയ ഭാവുകത്വം സമ്മാനിച്ച നിത്യഹരിത സിനിമകളുടെ ശിൽപ്പി ജോൺപോളിന്‌ ഇന്ന്‌ എഴുപത്‌. 1980ൽ ഭരതന്റെ ചാമരം എന്ന ഹിറ്റ്‌ സിനിമയിലൂടെ കടന്നുവന്ന ജോൺപോൾ ഇതുവരെ നൂറോളം സിനിമകൾക്ക്‌ തിരക്കഥകളുടെ കരുത്ത്‌ പകർന്നു. കഴിഞ്ഞവർഷം കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ ആണ്‌ ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം. എഴുപതിന്റെ ചെറുപ്പം എഴുത്തിനായി മാറ്റിവച്ച ജോൺപോൾ മലയാള സിനിമയുടെ ആദ്യ 25 വർഷത്തെ ചരിത്രം വരച്ചിടുന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്‌.

ജോൺപോളിന്റെ ഓർമ വിചാരം എന്ന പുസ്‌തകമാണ്‌ സപ്‌തതി നിറവിൽ വ്യാഴാഴ്‌ച പുറത്തിറങ്ങുന്നത്‌. മലയാള സിനിമയുമായി ബന്ധപ്പെട്ട അപൂർവ സ്‌മരണകളാണ്‌ പുസ്‌തകത്തിൽ. ചാവറ കൾച്ചറൽ സെന്ററിലാണ്‌ പ്രകാശനം. സിനിമയും എഴുത്തുമായി ബന്ധപ്പെട്ട ജീവിതം സുഗമമായി മുന്നോട്ടുപോകുന്നതായി അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ഫെഫ്‌ക പങ്കുവെച്ച പോസ്റ്റ് വായിക്കാം:

തിരക്കഥാകൃത്തും, നിർമ്മാതാവും, ചലച്ചിത്ര ഗ്രന്ഥകാരനും, മാക്ട സ്ഥാപക ജനറൽ സെക്രട്ടറിയുമായ ജോൺപോൾ എന്ന ജോൺപോൾ പുതുശ്ശേരിയുടെ എഴുപതാം പിറന്നാൾ ആണിന്ന്.

1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി പ്രവർത്തിച്ച ജോൺപോൾ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധേയും നേടിയ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.

ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു.

കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ പ്രഥമ സാംസ്കാരിക സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് മികച്ച സംഘാടകൻ കൂടിയായ ജോൺപോൾ.

1950ൽ എറണാകുളത്ത് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായി ജനിച്ചു. എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ എറണാകുളം മഹാരാജാസിൽ നിന്നും ബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു .

ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ‘അങ്കിൾ ‘ എന്നറിയപ്പെടുന്ന ജോൺപോളിന്റെ തെളിമയുള്ള മലയാള ഭാഷാ ചാരുതയാൽ കോർത്തിണക്കപ്പെട്ട ചലച്ചിത്ര സംബന്ധമായ പ്രഭാഷണങ്ങൾ ചരിത്ര കുതുകികൾക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.

സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, തിരക്കഥകൾ (യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം), എന്റെ ഭരതൻ തിരക്കഥകൾ, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പ്രിയ ജോൺപോളിന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പിറന്നാൾ ആശംസകൾ!

https://www.facebook.com/fefkadirectorsonline/photos/a.1237037186318582/3480490395306572/