LogoLoginKerala

കോണ്‍ഗ്രസ് നേതാവും 200 പ്രവര്‍ത്തകരും ജോസ് കെ മാണി വിഭാഗത്തിലേക്ക്

പെരുമ്പാവൂർ | കോണ്ഗ്രസ് നേതാവും ഐഎന്ടിയുസി വൈസ് പ്രസിഡണ്ടും ഒക്കല് മുന് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നഅന്വര് മുണ്ടേത്ത് കേരള കോണ്ഡഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില് ചേര്ന്നു. 200 കോണ്ഗ്രസ് പ്രവര്ത്തകരും ഇദ്ദേഹത്തിനോടൊപ്പം ജോസ് വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. കോട്ടയത്ത് ചേര്ന്ന യോഗത്തിന് ശേഷമായിരുന്നു അന്വറും മറ്റ് 200 പേരും കോണ്ഗ്രസ് വിട്ടത്. യോഗത്തിന് ശേഷം ജോസ് കെ മാണി ഇവര്ക്ക് പാര്ട്ടി അംഗത്വം നല്കി സ്വീകരിച്ചു. പതിറ്റാണ്ടുകളായി യുഡിഫിന്റെ ഭാഗമായി പ്രവര്ത്തിക്കുന്ന അന്വര് മുണ്ടേത് അടക്കമുള്ള നേതാക്കളുടെ …
 

പെരുമ്പാവൂർ | കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി വൈസ് പ്രസിഡണ്ടും ഒക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നഅന്‍വര്‍ മുണ്ടേത്ത് കേരള കോണ്ഡഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. 200 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇദ്ദേഹത്തിനോടൊപ്പം ജോസ് വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

കോട്ടയത്ത് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അന്‍വറും മറ്റ് 200 പേരും കോണ്‍ഗ്രസ് വിട്ടത്. യോഗത്തിന് ശേഷം ജോസ് കെ മാണി ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

പതിറ്റാണ്ടുകളായി യുഡിഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അന്‍വര്‍ മുണ്ടേത് അടക്കമുള്ള നേതാക്കളുടെ കൂറുമാറ്റം തദ്ദേശഭരണ തിരഞ്ഞെടുകളിലും നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകമാകുമെന്നാണ് സൂചന. പാര്‍ട്ടിയും മുന്നണിയും മാറിയ അന്‍വറിന്റെ പുതിയ നീക്കം ഒക്കല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകൾ.

അന്‍വറിന് യുഡിഎഫുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അച്ചടക്കനടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ യുഡിഎഫ് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ രാഷ്ട്രീയ നിലപാടുകളിലുള്ള വിയോജിപ്പും കോണ്‍ഗ്രസിന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളുമാണ് യുഡിഎഫ് വിടാന്‍ കാരണമെന്ന് അന്‍വര്‍ മുണ്ടേത് പറഞ്ഞു. ഇനിയും കുടുതല്‍പേര്‍ മുന്നണി വിട്ട് കേരള കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.