LogoLoginKerala

ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ; അറസ്റ്റിന് സാധ്യത

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്ഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂര് നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില് കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയിരിക്കുന്നതെന്നാണ് സൂചന. അങ്ങനെയാണെങ്കില് അറസ്റ്റ് രേഖപ്പെടുത്തി എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരുവിലാണ് ചോദ്യം ചെയ്തത്. മുൻപും …
 

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷ് കോടിയേരിയെ പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയിരിക്കുന്നതെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തി എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരുവിലാണ് ചോദ്യം ചെയ്തത്. മുൻപും ബിനീഷിനെ ഇഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുള്ളതിന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് എന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.