LogoLoginKerala

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരി നാല് ദിവസം കസ്റ്റഡിയിൽ

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലവധി. സിറ്റി സിവിൽ കോടതിയാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വിട്ടത്. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. അനൂപിനൊപ്പം ഇരുത്തിയായിരിക്കും ബിനീഷിനെ ചോദ്യം ചെയ്യുക. അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് ബിനീഷ് കോടിയേരിയാണെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് കേസിൽ ബിനീഷിന് …
 

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലവധി. സിറ്റി സിവിൽ കോടതിയാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വിട്ടത്.

ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. അനൂപിനൊപ്പം ഇരുത്തിയായിരിക്കും ബിനീഷിനെ ചോദ്യം ചെയ്യുക. അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് ബിനീഷ് കോടിയേരിയാണെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടെന്ന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.